Friday, January 14, 2011

മഞ്ഞു മാസ പക്ഷി (കവിത)

മഞ്ഞു മാസ പക്ഷി (കവിത)

സന്ധ്യ മയങ്ങി, സൂര്യന്‍ വീണ്ടും കായലില്‍ മുങ്ങി,
നിശയുടെ മടിയില്‍ നിഴലുകള്‍ ഉറങ്ങി,
തന്‍ കുഞ്ഞിനെ കാണാന്‍ പറന്നു പറന്നെത്തി,
വെണ്‍ തൂവല്‍ കൊണ്ടൊരു മഞ്ഞു മാസ പക്ഷി.

ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ വന്നെത്തി,
ഒരു ദുരന്ത തിരമാല ഹൃദയത്തില്‍ മുട്ടി,
പൊന്നോമന കുഞ്ഞിനായി പൂമ്പാറ്റയെ കൊത്തി,
മാറോടു ചേര്‍ക്കുവാന്‍ പക്ഷി പറന്നെത്തി.

പക്ഷേ കുഞ്ഞിനെ കണ്ടില്ല, കരച്ചിലും കേട്ടില്ല
പൂമര ചില്ലയില്‍ കൂടും കണ്ടില്ല,
കാടും അറിഞ്ഞില്ല, കാറ്റും അറിഞ്ഞില്ല,
കാനന സംഭവം ആരും പറഞ്ഞില്ല.

കുയിലുകള്‍ കൂവിയില്ല, മയിലുകള്‍ ആടിയില്ല,
അരുമ കുഞ്ഞിന്റെ കഥ ആരും മൊഴിഞ്ഞില്ല,
നിശാഗന്ധികള്‍ സുഗന്ധം പരത്തിയില്ല,
രാപ്പാടികള്‍ ഇന്നെന്തോ പാടിയില്ല.

മിന്നാ മിനുങ്ങുകള്‍ വെട്ടം പകര്‍ന്നില്ല,
വിണ്ണിലെ നക്ഷത്രങ്ങള്‍ ഇന്നു മിന്നിയില്ല,
പാതിര ആയിട്ടും ചന്ദ്രനുദിച്ചില്ല,
ഏറെ തണുത്തിട്ടും മഞ്ഞു പെയ്തില്ല.

തിരച്ചില്‍ തുടര്‍ന്നിട്ടും കുഞ്ഞിനെ കണ്ടില്ല,
നൊമ്പര നിമിഷങ്ങള്‍ക്കൊരു അന്ത്യമില്ല,
പറക്കുവാന്‍ ചിറകില്‍ ഇനി ബലവുമില്ല,
കുറുകുന്ന മനസ്സിലോ കരച്ചില്‍ ഇല്ല.

പുലര്‍ കാല സൂര്യന്‍ മെല്ലെ കിരണങ്ങള്‍ വീശി,
തളര്‍ന്നിതാ പക്ഷി പതിയെ താഴോട്ടു നോക്കി,
പൂമര ചോട്ടില്‍, വെണ്‍ തൂവല്‍, ചോരയില്‍ മുങ്ങി,
കിടപ്പത്തു കണ്ടു, കരഞ്ഞു മനസ്സാകെ വിങ്ങി.

അമ്മ അറിയാതെ കുഞ്ഞന്നു കൂടു വിട്ടു,
കാലനാം സര്‍പ്പത്തിന്‍ കെണിയില്‍ പെട്ടു,
സ്വപ്നങ്ങള്‍ എത്രയോ അമ്മ മെടഞ്ഞു വെച്ചു,
നൊമ്പര കൊടും കാട്ടില്‍ ഇന്നെല്ലാം വീണുടഞ്ഞു.

ഇനി ജീവിച്ചു എനിക്കൊന്നും നേടാനുമില്ല,
എന്‍ അരുമ കുഞ്ഞിനി വരുകയില്ല,
എന്‍ ജീവനെ വേണേല്‍ എടുത്തോളൂ പരനേ,
എനിക്കെന്റെ കുഞ്ഞിനെ തിരികെ തരണേ.

എന്നു പറഞ്ഞു പക്ഷി തല ചായ്ചു മണ്ണില്‍,
തന്‍ അമ്മക്കായി കാത്തു നിന്നു കുഞ്ഞു വിണ്ണില്‍.

ഇന്നെന്താണ് എല്ലാം ഇങ്ങനെ? (കവിത)

ഇന്നെന്തോ എന്‍ നിലവിളക്കിന്‍ തിരി ആളി കത്തുന്നു
ഗോപുര മണികള്‍ നിലക്കാതെ മുഴങ്ങുന്നു
എന്‍ മുളം കാട്ടില്‍ ഒരു കൊടുങ്കാറ്റു വീശുന്നു
മഞ്ഞു തുള്ളികള്‍ക്കും ചെറു ചൂടു തോന്നുന്നു..

ഇന്നെന്തോ ചന്ദ്രബിംബം പകലിലും തെളിയുന്നു
മുകിലുകള്‍ വാനില്‍ വഴിമുട്ടി നില്‍ക്കുന്നു
ഓളവും തീരവും വഴക്കിട്ടു പിരിയുന്നു
ആമ്പല്‍ പൂക്കളും അലസമായ് വിരിയുന്നു..

ഇന്നെന്തോ പുല്‍മേട്ടില്‍ മുള്‍ മുന തെളിയുന്നു
സൂര്യനും നിഴല്‍ തേടി അലയുന്നു
കുളത്തിലെ തെളിനീരും കലങ്ങി കിടക്കുന്നു
എന്റെ കണ്ണുനീരും കൈപ്പായി തോന്നുന്നു..

ഇന്നെന്തോ ചെമ്പനിനീര്‍ പൂവിനു സുഗന്ധമില്ലാതാകുന്നു
കുയിലുകള്‍ കാക്ക പോല്‍ കരയുന്നു
മലര്‍ വനത്തില്‍ പൂ വാടിക്കിടക്കുന്നു
മഴവില്ലും നിറം മങ്ങി നില്‍ക്കുന്നു..

ഇന്നെന്തോ എന്‍ വീണ കമ്പിയും വിരല്‍ തൊടാതെ പൊട്ടുന്നു
എന്റെ വിങ്ങലുകള്‍ കരച്ചിലായ് മാറുന്നു
നെഞ്ചിടിപ്പു മണി മുഴക്കം പോല്‍ കേള്‍ക്കുന്നു
ധമനികളില്‍ ചോര നദി പോലെ പായുന്നു..

ഇന്നെന്തോ ഞാഞ്ഞൂലിനും വിഷപ്പല്ലു കിളിര്‍ക്കുന്നു
ഓലപ്പടക്കവും ബോംബു പോല്‍ പൊട്ടുന്നു
മയില്‍ പീലികള്‍ക്കും ചിറകു മുളക്കുന്നു
ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആകുന്നു..

ഇന്നെന്തോ നിശായാമം നീണ്ടു നീണ്ടു പോകുന്നു
എന്റെ ഓര്‍മ്മ ചുരുള്‍ അഴിയാതെ കിടക്കുന്നു
എന്റെ സ്വപ്നങ്ങള്‍ കുരിശു ചുമക്കുന്നു
ഞാന്‍ വല്ലാതെ വിയര്‍ക്കുന്നു, ഞെട്ടി ഉണരുന്നു..

ഇന്നെന്താണ്, എന്താണ് എല്ലാം ഇങ്ങനെ?
വഴി മാറി വീശും കൊടുങ്കാറ്റു പോലെ
ഇന്നാണോ? അതെ ഇന്നാണ് വിടവാങ്ങി പോയ
പ്രിയ സുഹൃത്തിന്‍ ഓര്‍മ്മ ദിവസം..

Thursday, April 16, 2009

ഏകാന്ത ചന്ദ്രികേ

ഏകാന്ത ചന്ദ്രികേ രജിനി തന്‍ മടിയില്‍ നിന്നെഴുന്ണേല്‍‍ക്കവേ, ഇരുളിന്റെ ജാലകം തുറന്നു മെല്ലെ , നക്ഷത്ര ദീപങ്ങള്‍ വരവേല്‍ക്കവേ , ശര റാന്തല്‍ വിളക്കുമായി വരുന്നു മെല്ലെ . മുകില്‍ പൂക്കള്‍ ഓരോന്നായ് മുടി ച്ചുടവേ , കാര്‍ കൂന്തല്‍ കാറ്റില്‍ അഴിഞാടാവേ , ഇരുള വീണലിഞ്ഞ വഴിത്താരയില്‍ നില്‍ക്കെ തുണ തേടി അലയുന്ന പൊന്‍ ചന്ദ്രികേ . മഞ്ഞു മഴയയില്‍ നനഞ്ഞു ചെല്കെ , കുളിര്‍ മാറ്റാന്‍ മാനത്ത് കനല്‍ തേടവേ , നാണത്താല്‍ മുകില്‍ രൂമാല്‍ എടുത്തു മെല്ലെ മുഖം മറയ്ക്കുന്ന വെന്‍ ചന്ദ്രികേ . പുലര്‍ വെയില്‍ കിരണങ്ങള്‍ കൈ നീട്ടവേ , സുര്യനും ഈ വഴി വന്നീടവെ , കടല്‍ മദ്ധ്യേ ജലശയ്യയില്‍ തല ചായ്ക്കവേ, താഴ്ത്തി ,ഒരുങ്ങുന്നുവോ എന്‍ ചന്ദ്രികേ . വീണ്ടും നീ വരുമോ ഏകാന്ത ചന്ദ്രികേ ?

Friday, November 7, 2008

കൊച്ചു കൊച്ചു മോഹങ്ങള്‍

കാലത്തിന്‍ രഥത്തില്‍ പുറകോട്ടു ചെല്ലാം,
ബാല്യത്തിന്‍ പടികളില്‍ താഴോട്ടിറങ്ങാം,
സമയത്തിന്‍ ചക്രം പുറകോട്ടു തിരിക്കാം,
ജീവിത പുസ്തകം മെല്ലെ തുറക്കാം.

പിഞ്ചോമന കുഞ്ഞായി നാം ഇന്നു മാറാം,
മധുരിക്കും സ്മരണകള്‍ മാറോടണക്കാം,
പിഞ്ചു കൈ കോര്‍ത്തു പിച്ച വെച്ചു നടക്കാം,
പുഞ്ചിരി തൂകിടും പൈതലായ് മാറാം.

പുലര്‍ കാല മഞ്ഞിന്റെ കുളിരായി മാറാം,
പൂന്തെന്നലായി മുളം കാട്ടിലെത്താം,
പച്ച നെല്‍പ്പാടത്തിന്‍ വരമ്പേ നടക്കാം,
വര്‍ണ്ണ ചിറകുമായ് വാനില്‍ പറക്കാം.

താമര പൊയ്കയില്‍ നീരാടി കളിക്കാം,
മാമര പൂക്കളിന്‍ മണം നുകരാം
ആമ്പല്‍ പൂ കുളത്തില്‍ മീന്‍ പിടിക്കാം,
പാല പൂ കൊണ്ടൊരു മാല കോര്‍ക്കാം.

പനയോല കൊണ്ടൊരു വള്ളമുണ്ടാക്കാം,
പുഴയോരം നിന്നതു കണ്ടുല്ലസിക്കാം,
ആഴക്കടലിന്റെ അറ്റത്തു ചെല്ലാം,
മുന്നാഴി മുത്തുകള്‍ മുങ്ങി എടുക്കാം.

കാട്ടിലെ അരുവിയിന്‍ പാട്ടൊന്നു കേള്‍ക്കാം,
മല കേറി മുകിലുകള്‍ തൊട്ടെ വരാം,
മിന്നുന്ന താരം ഓരോന്നായി എണ്ണാം,
കാനന ചോലയില്‍ കഥകള്‍ ചൊല്ലാം.

തുമ്പപ്പൂ തുഞ്ചത്തായ് തുമ്പിയെ പിടിക്കാം,
തമ്പുരു നാദത്തില്‍ മയങ്ങി കിടക്കാം,
ഓണ പട്ടുടുത്തു ഓടിക്കളിക്കാം,
ഓര്‍മകള്‍ ഓരോന്നായ് അയവിറക്കാം.

പോക്കു വെയില്‍ പാതയില്‍ നിഴല്‍ തേടി ചെല്ലാം,
ആറ്റു മണലില്‍ കിടന്നു ആകാശം കാണാം,
നീല നദി നീരില്‍ നീന്തി കളിക്കാം,
നിര്‍മ്മല നിമിഷങ്ങള്‍ പങ്കു വെക്കാം.

നോക്കെത്താ ദൂരത്തു കണ്ണും വെക്കാം,
നിശയുടെ നിശ്ശബ്ദത്തില്‍ ലയിച്ചു ചേരാം,
ഉറങ്ങുന്ന ഓര്‍മ്മകളെ തട്ടി ഉണര്‍ത്താം,
വസന്തത്തിന്‍ വരവിനായ് കാത്തിരിക്കാം.

കാടുകള്‍ കാവുകള്‍ കടന്നു ചെല്ലാം,
കൈ നിറയെ ഞാവല്‍ പഴം പറിക്കാം,
ആല്‍മര തണലില്‍ കണ്‍ പൊത്തി കളിക്കാം,
സ്വപ്നത്തിന്‍ ചിറകില്‍ സഞ്ചരിക്കാം.

പുതുമഴ തന്നില്‍ നനഞിരിക്കാം,
പൂമ്പാറ്റയായി പൂക്കളിന്‍ തേന്‍ കുടിക്കാം,
ഉയരത്തെ ചില്ലയില്‍ കൂടൊരുക്കാം,
കാറ്റത്തു ആലിപ്പഴം പെറുക്കാം.

നൊമ്പര തിരശ്ശീല കീറിക്കളയാം,
ദുഖങ്ങളോടു നാം വിട പറയാം,
സന്തോഷം സൌഹൃദം പങ്കു വെക്കാം,
സ്നേഹത്തിന്‍ കിരീടം നാം ധരിക്കാം.

സ്വര്‍ഗ്ഗത്തിന്‍ ജാലകം മെല്ലെ തുറക്കാം,
മാലഖമാര്‍ക്കിന്നു വിരുന്നൊരുക്കാം,
പാപങ്ങള്‍ എല്ലാം നാം ഏറ്റു ചൊല്ലാം,
പറുദീസ തേടി പറന്നു ചെല്ലാം.

ജീവിത പോരാട്ടം ഇനിയും തുടരാം,
പിരിയില്ലൊരിക്കലും എന്നു പ്രതിജ്ഞ ചെയ്യാം,
മരണമില്ലാത്തിടം തേടി യാത്ര ചെയ്യാം,
മരിച്ചാല്‍ മറു ജന്മത്തില്‍ നാം ഒരുമിച്ചിടാം

Friday, September 19, 2008

oru vattam koodi en ormakal meyyuna thirumuttathethuvaan moham

Everybody feels nostalgic when one walks down the memory lane and am no exception. Am sure we re all excited when we recall our childhood days , coz they for sure were the most fun filled, wonderful days in our life. I just cant forget the long walk to my school( was about 3 kms) from home, wandering through mango groves and vast stretches of palm fringed terrain. I never felt tired or hypoglycemic walking back home after a long day. I used to long to be back to school whenver the routine was interrupted by a sunday or other public holidays may be its coz I longed to be back with my friends. It was so much fun to be in their company.Those pranks which some of my friends played on other classmates is still vivid in my mind. Avinash was my first friend who I met when I joined the new school (Kendriya Vidyalaya ,H.V.F camp) ,then others like ravichandran , jeyachandran and many others became my friends. This friendship lasted for almost 10 yrs of school life .We had our quota of joyous moments, fights, jealousy,hatred and other sentiments which we never failed to hide. The long walk back home was never boring coz we kept chatting all the way often punctuated with jokes and gossips.I must say I wasnt bad when it came to mimicing my teachers.
veruthe njan eppozhum swapnangal kanunnu, Ariyumo suhruthe idhaanen rogam