Thursday, April 16, 2009
ഏകാന്ത ചന്ദ്രികേ
ഏകാന്ത ചന്ദ്രികേ
രജിനി തന് മടിയില്‍ നിന്നെഴുന്ണേല്ക്കവേ,
ഇരുളിന്റെ ജാലകം തുറന്നു മെല്ലെ ,
നക്ഷത്ര ദീപങ്ങള്‍ വരവേല്‍ക്കവേ ,
ശര റാന്തല്‍ വിളക്കുമായി വരുന്നു മെല്ലെ .
മുകില്‍ പൂക്കള്‍ ഓരോന്നായ് മുടി ച്ചുടവേ ,
കാര്‍ കൂന്തല്‍ കാറ്റില്‍ അഴിഞാടാവേ ,
ഇരുള വീണലിഞ്ഞ വഴിത്താരയില്‍ നില്‍ക്കെ
തുണ തേടി അലയുന്ന പൊന്‍ ചന്ദ്രികേ .
മഞ്ഞു മഴയയില്‍ നനഞ്ഞു ചെല്കെ ,
കുളിര് മാറ്റാന്‍ മാനത്ത് കനല് തേടവേ ,
നാണത്താല്‍ മുകില്‍ രൂമാല്‍ എടുത്തു മെല്ലെ
മുഖം മറയ്ക്കുന്ന വെന്‍ ചന്ദ്രികേ .
പുലര് വെയില് കിരണങ്ങള്‍ കൈ നീട്ടവേ ,
സുര്യനും ഈ വഴി വന്നീടവെ ,
കടല്‍ മദ്ധ്യേ ജലശയ്യയില്‍ തല ചായ്ക്കവേ, താഴ്ത്തി ,ഒരുങ്ങുന്നുവോ എന്‍ ചന്ദ്രികേ .
വീണ്ടും നീ വരുമോ ഏകാന്ത ചന്ദ്രികേ ?
Subscribe to:
Posts (Atom)