Thursday, April 16, 2009

ഏകാന്ത ചന്ദ്രികേ

ഏകാന്ത ചന്ദ്രികേ രജിനി തന്‍ മടിയില്‍ നിന്നെഴുന്ണേല്‍‍ക്കവേ, ഇരുളിന്റെ ജാലകം തുറന്നു മെല്ലെ , നക്ഷത്ര ദീപങ്ങള്‍ വരവേല്‍ക്കവേ , ശര റാന്തല്‍ വിളക്കുമായി വരുന്നു മെല്ലെ . മുകില്‍ പൂക്കള്‍ ഓരോന്നായ് മുടി ച്ചുടവേ , കാര്‍ കൂന്തല്‍ കാറ്റില്‍ അഴിഞാടാവേ , ഇരുള വീണലിഞ്ഞ വഴിത്താരയില്‍ നില്‍ക്കെ തുണ തേടി അലയുന്ന പൊന്‍ ചന്ദ്രികേ . മഞ്ഞു മഴയയില്‍ നനഞ്ഞു ചെല്കെ , കുളിര്‍ മാറ്റാന്‍ മാനത്ത് കനല്‍ തേടവേ , നാണത്താല്‍ മുകില്‍ രൂമാല്‍ എടുത്തു മെല്ലെ മുഖം മറയ്ക്കുന്ന വെന്‍ ചന്ദ്രികേ . പുലര്‍ വെയില്‍ കിരണങ്ങള്‍ കൈ നീട്ടവേ , സുര്യനും ഈ വഴി വന്നീടവെ , കടല്‍ മദ്ധ്യേ ജലശയ്യയില്‍ തല ചായ്ക്കവേ, താഴ്ത്തി ,ഒരുങ്ങുന്നുവോ എന്‍ ചന്ദ്രികേ . വീണ്ടും നീ വരുമോ ഏകാന്ത ചന്ദ്രികേ ?

3 comments:

0000 സം പൂജ്യന്‍ 0000 said...

മഞ്ഞു മഴയയില്‍ നനഞ്ഞു ചെല്കെ ,
കുളിര്‍ മാറ്റാന്‍ മാനത്ത് കനല്‍ തേടവേ ,
നാണത്താല്‍ മുകില്‍ രൂമാല്‍ എടുത്തു മെല്ലെ ,
മുഖം മറയ്ക്കുന്ന വെന്‍ ചന്ദ്രികേ .



Very nice!!

Unknown said...
This comment has been removed by the author.
Unknown said...

Kavi ividey Jeevithathey oru chandranodu upamichathayi enikku thonni..........bhoomiyil janikkunna manushyan irulukaley matti velichathilekku varunnathayum pinney avaney snehikkan kurey aalkkar athanu nakshthra deepangal vara velkkavey
ennezhuthiyathu.
athinu shesham ee boomiyil avan alanju nadakkunnu .........avasanam avan marikkunnu athanu......kadal madhye jala shayyayil thal chaykkavey ennu ezhuthiyathayi eniku thonnunnathu........
very nice poem.......i am proud of you as a friend..........